അങ്കം
ഞാനാണു ശരിയെന്നു ഞാനും
അവനാണ് ശെരിയെന്നവനും.
അവനാണ് തെറ്റെന്ന് ഞാനും
ഞാനാണ് തെറ്റെന്ന് അവനും.
തർക്കം രണ്ടു പക്ഷത്തും.
അയവില്ല ചിരിയില്ല ചങ്ങാത്തമില്ല.
രണ്ടിടത്തും ബലപ്പെടുത്താൻ
ആൾക്കൂട്ടമായി.
കലി കേറി ഒടുവിലങ്ങങ്കം കുറിച്ചു.
തമ്മിലൊരുവന്റെ ചോരകാണുവോളം.
തമ്മിലൊരുവൻ തലയറുക്കുവോളം.
കണിയാൻ വന്നു.
കവടി നിരത്തി ദിനം കുറിച്ചു.
അങ്കത്തിനൊത്ത ഒരുക്കം തുടങ്ങി.
ഒടുവിലാരാരും കാണാതൊരു മറവിൽ
''അരുതരുതങ്കമരുതുണ്ണികളേ... ''
മറവിലൊരുവൾ കണ്ണുനീർ വാർക്കുന്നതും കണ്ടു.
എന്നിട്ടും
അടങ്ങുന്നുണ്ടോ അങ്കക്കലി.
ഞാനാണ് തെറ്റെന്ന് അവനും
അവനാണ് തെറ്റെന്ന് ഞാനും.
No comments:
Post a Comment