Thursday, 1 December 2016

ഒരു കവിത കടലാസില്‍ ആത്മഹത്യ ചെയ്തു...

സർവ്വേ


സർവ്വേ നടത്തുകയാണത്രെ!
ആൺഡ്രോയിഡ് ആപ്പിൽ.
അതാകുമ്പോൾ നല്ല കാര്യമായി,
ആർക്കും വരിനിൽക്കേണ്ട
വിരൾത്തുമ്പിൽ മഷിതൊടേണ്ട
തെരുവിലും ടെറസ്സിലും
കക്കൂസിലും വച്ചാകാം വോട്ടിങ്.
തെരുവുതെണ്ടിക്കും -
ഭിക്ഷ മുടക്കാതെ വോട്ടിടാം,
ആൾക്കാരൊഴിയുന്ന നേരത്ത്
ആ ഫോൺ എടുത്ത് ഒന്നു കുത്തിയാൽ മതി.
കുമ്പിളിലെ കഞ്ഞി മോന്തിക്കൊണ്ടു തന്നെ
കോരൻ ചേട്ടന് വോട്ടുചെയ്യാം.
തലച്ചുമടിറക്കിവച്ച് -
ഒരാച്ചുതേടി തെല്ലിരിക്കുമ്പോൾ
മടിയിൽ നിന്ന് സ്മാർട്ഫോണെടുത്ത്
ഓമനയമ്മയ്ക്കും വോട്ട് ചെയ്യാം!
എന്തൊക്കെ സൗകര്യങ്ങളാണ്.
വരിനിൽക്കേണ്ട, വെയിലുകൊള്ളേണ്ട
ചായമിട്ടവിരളിനെ
മഷിതേച്ച് വികൃതമാക്കേണ്ട...
ശരിയാണല്ലോ...!
നല്ല ദിനങ്ങൾ വരുന്നുണ്ട്.

ദോഷം


                         ക്ഷേത്രത്തിലെ 
                  പൂജാരി മിടുക്കനാണ്
                     കുഞ്ഞുള്ള        പെണ്ണുങ്ങളോടൊക്കെ പറയും
                         ''കുഞ്ഞിന് ദൃഷ്ടിദോഷം
                               ഭര്‍ത്താവിന്           

                       ശത്രുദോഷം
                               സാരമില്ല
                               രണ്ടായിരം രൂപയ്ക്കൊരു യന്ത്രമെഴുതിക്കാം
                                          ദോഷമെല്ലാം മാറും''




ഹരി

Tuesday, 11 October 2016

അങ്കം




ഞാനാണു ശരിയെന്നു ഞാനും

അവനാണ് ശെരിയെന്നവനും.

അവനാണ് തെറ്റെന്ന് ഞാനും

ഞാനാണ് തെറ്റെന്ന് അവനും.

തർക്കം രണ്ടു പക്ഷത്തും.

അയവില്ല ചിരിയില്ല ചങ്ങാത്തമില്ല.

രണ്ടിടത്തും ബലപ്പെടുത്താൻ

ആൾക്കൂട്ടമായി.

കലി കേറി ഒടുവിലങ്ങങ്കം കുറിച്ചു.

തമ്മിലൊരുവന്റെ ചോരകാണുവോളം.

തമ്മിലൊരുവൻ തലയറുക്കുവോളം.

കണിയാൻ വന്നു.

കവടി നിരത്തി ദിനം കുറിച്ചു.

അങ്കത്തിനൊത്ത ഒരുക്കം തുടങ്ങി.

ഒടുവിലാരാരും കാണാതൊരു മറവിൽ

''അരുതരുതങ്കമരുതുണ്ണികളേ... ''

മറവിലൊരുവൾ കണ്ണുനീർ വാർക്കുന്നതും കണ്ടു.

എന്നിട്ടും

അടങ്ങുന്നുണ്ടോ അങ്കക്കലി.

ഞാനാണ് തെറ്റെന്ന് അവനും

അവനാണ് തെറ്റെന്ന്‌ ഞാനും.

Know us

Our Team

Video of the Day

Beauty

Contact us

Name

Email *

Message *